ന്യൂദല്‍ഹി: ജില്ലാ ജഡ്ജി നിയമനത്തിന് മോഡറേഷന്‍ നല്‍കിയ നടപടി തെറ്റാണെന്ന് സുപ്രീംകോടതി വിധിച്ചു. മോഡറേഷന്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയായിരുന്നു സുപ്രീംകോടതി വിധി.

2007 ഏപ്രിലില്‍ നടന്ന പരീക്ഷയില്‍ മൂന്ന് വിഷയങ്ങള്‍ക്ക് 20 മാര്‍ക്ക് വീതമായിരുന്നു മോഡറേഷന്‍ നല്‍കിയിരുന്നത്. വിവാദ ജില്ലാ ജഡ്ജി നിയമനപരീക്ഷയില്‍ 463 പേര്‍ ആയിരുന്നു എഴുതിയിരുന്നത്.