ന്യൂദല്‍ഹി: കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വീണ്ടും കേന്ദ്രത്തെ വിമര്‍ശിച്ചു. തോമസിനെ കുറ്റവിമുക്തനാക്കാന്‍ മുന്‍ വിജിലന്‍സ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് അന്നത്തെ സി.വി.സി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഇങ്ങനെയൊരു ക്ലീന്‍ചിറ്റ് നല്‍കാന്‍ സി.വി.സിയ്ക്ക് അധികാരമില്ല. തോമസിനെ വിചാരണചെയ്യാനായി സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അനുമതി ഇപ്പോഴും നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.