ന്യൂദല്‍ഹി: കള്ളപ്പണം സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസമാധാനം നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണറിപ്പോര്‍ട്ട് പരിശോധിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

വിദേശത്തെ കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്താത്തതില്‍ സുപ്രീംകോടതി നിരാശ പ്രകടിപ്പിച്ചു. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അത് രാജ്യസുരക്ഷയ്ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. കള്ളപ്പണമുള്ളവരുടെ പേരുവിവരങ്ങള്‍ ഇനിയും മറച്ചുവയ്ക്കുന്നതെന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു.