ന്യൂദല്‍ഹി: സത്യം കംപ്യൂട്ടേഴ്‌സ് മുന്‍ മേധാവി ബി രാമലിംഗ രാജുവിന് സുപ്രീം കോടതി നോട്ടീസയച്ചു. സത്യം കുംഭകോണക്കേസില്‍ രാമലിംഗ രാജുവിന്റെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നോട്ടീസ്.

ജാമ്യത്തില്‍ കഴിയുന്നതിനാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും രാജു ശ്രമിച്ചേക്കുമെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ആന്ധ്ര ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.