ന്യൂദല്‍ഹി: കര്‍ണാടക നിയമസഭയിലെ ഏഴ് എം എല്‍ എമാരെ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി യെദ്യൂരപ്പക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. കര്‍ണാടക സ്പീക്കര്‍ ബൊപ്പയ്യക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

കൂറുമാറ്റനിരോധന നിയമപ്രകാരമായിരുന്നു ഏഴ് എം എല്‍ എമാരെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയത്. തുടര്‍ന്ന് എം എല്‍ എമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധിയുണ്ടായില്ല. ഒടുവില്‍ ഏഴ് എം എല്‍ എമാരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.