ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന ഇറ്റലിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി. മത്സ്യബന്ധന ബോട്ടുകള്‍ക്ക് മര്‍ച്ചന്റ് ഷിപ്പിങ് നിയമപ്രകാരം രജിസ്‌ട്രേഷന്‍ വേണ്ടെന്നായിരുന്നു കേരളത്തിന്റെ വാദം. ഇത് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ കേരളത്തിന്റെ വാദം ഇന്ന് പൂര്‍ത്തിയായി.

Ads By Google

മര്‍ച്ചന്റ് ഷിപ്പിങ് നിയമപ്രകാരം മത്സ്യബന്ധന ബോട്ട് നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു ഇറ്റലിയുടെ പ്രധാനവാദം. മത്സ്യബന്ധന ബോട്ടായതിനാല്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നോ എന്നത് ഈ കേസില്‍ പ്രസക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.