എഡിറ്റര്‍
എഡിറ്റര്‍
ഗൗരവമേറിയ കുറ്റങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി: സുപ്രീം കോടതി
എഡിറ്റര്‍
Tuesday 12th November 2013 2:13pm

supreme-court-new-2

ന്യൂദല്‍ഹി: ഗൗരവമേറിയ കുറ്റങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. ആവശ്യമെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമികാന്വേഷണം നടത്താമെന്നും കോടതി നിര്‍ദേശിച്ചു.

ഒരാഴ്ച്ചക്കുള്ളില്‍ പ്രാഥമികാനേഷണം പൂര്‍ത്തിയാക്കാം. ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ചിന്റേതാണ് ഉത്തരവ്. ക്രിമിനല്‍ കേസുകളിലെ പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിമുഖത കാണിച്ചെന്ന് ഹരജിയിലാണ് വിധി.

2008ല്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയുടെ അച്ഛനാണ് ഹരജി നല്‍കിയത്. സംഭവത്തില്‍ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.

വിവാഹം, സ്വത്തുതര്‍ക്കം, അഴിമതി തുടങ്ങിയ കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പൊലീസ് നിര്‍ബന്ധമായും പ്രാഥമിക അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

പരാതിയിലെ വസ്തുതകള്‍ ശരിവെക്കാതെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

Advertisement