ന്യൂദല്‍ഹി: എസ് എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ ക്രിമിനല്‍ റിട്ട് നേരത്തേ പരിഗണിച്ചതില്‍ ക്രമക്കേടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രജിസ്ട്രാര്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് നേരത്തേ പരിഗണിക്കാനുള്ള പട്ടികയില്‍പ്പെടുത്തിയത്. 1966 ലെ സുപ്രീംകോടതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ കോടതിക്ക് ഇതിന് അധികാരമുണ്ട്.

തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് മുന്‍മന്ത്രിയും സി പി ഐ എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹരജിയില്‍ അന്തിമവാദം കേള്‍ക്കാന്‍ നാലു മാസത്തിനകം സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഹരജി വേഗത്തില്‍ അന്തിമവാദത്തിന് പരിഗണിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലണ് കോടതി വിധി. അഭിഭാഷകനായ അസഫ് അലി വിവരാവകാശ നിയമപ്രകാരമാണ് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയത്.

Subscribe Us: