ന്യൂദല്‍ഹി: അണ്ണാ ഹസാരെ നടത്തുന്ന ‘ഹിന്ദ് സ്വരാജ് ട്രസ്റ്റ്’ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പണം തട്ടിയതില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനും മഹാരാഷ്ട്ര സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസയച്ചു. ട്രസ്റ്റിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെന്നാരോപിച്ച് അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് കോടതിയില്‍ പരാതി നല്‍കിയത്.

ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന ദേശായ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചിരിക്കുന്നത്.

Subscribe Us:

1995ല്‍ കൗണ്‍സില്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് പീപ്പിള്‍സ് ആക്ഷന്‍ ആന്‍ഡ് റൂറല്‍ ടെക്‌നോളജിയില്‍ നിന്ന് 75 ലക്ഷം രൂപ നേടിയതായും 2001ല്‍ ഗ്രാമീണ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു കോടി രൂപ നല്‍കിയതായും പരാതിയില്‍ പറയുന്നു. ഈ തുകയെല്ലാം സര്‍ക്കാറിന്റെ ഫണ്ടില്‍ നിന്നാണെന്നും ഇതിന്റെ വിനിയോഗത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

1995ല്‍ തുടങ്ങിയതാണ് അണ്ണാ ഹസാരെ നടത്തുന്ന ‘ഹിന്ദ് സ്വരാജ് ട്രസ്റ്റ്’.