ന്യൂദല്‍ഹി: ദേശീയപാതയോരത്തെ മദ്യ നിരോധനം ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീം കോടതി. പാതയോരത്തെ മുഴുവന്‍ ബാറുകളും മാറ്റിസ്ഥാപിക്കണമെന്നാണ് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. വിധി ഫൈഫ് സ്റ്റാര്‍ബാറുകള്‍ക്കും  ബാധകമാണെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.


Also read  ‘പ്രൗഡ് ടുബീ എ വുമണ്‍ ജേണലിസ്റ്റ്’ മംഗളത്തിനെതിരെ കാമ്പെയ്‌നുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ 

Subscribe Us:

നേരത്തെ ദേശീയ പാതയോരത്തെ മദ്യ നിരോധനം ബാറുകള്‍ക്ക ബാധകമല്ല എന്നുള്ള വാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ബിയര്‍-വൈന്‍ പാര്‍ലറുകളെ കോടതി വിധി ബാധിക്കില്ലെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും എല്ലാ ബാറുകള്‍ക്കും ബാധകമാണെന്നാണ് കോടതി വിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

20,000 താഴെ ജനസംഖ്യയുള്ള മേഖലകളിലെ ദൂരപരിധിയും കോടതി കുറച്ചിട്ടുണ്ട്. 500ല്‍ നിന്ന് 220 ആയാണ് ദൂരപരിധി കുറച്ചിരിക്കുന്നത്. ലൈസന്‍സ് കാലാവധി തീരാത്ത മദ്യശാലകള്‍ക്ക് ലൈസന്‍സ് നീട്ടി നല്‍കാവും കോടതി തീരുമാനിച്ചിട്ടുണ്ട്. സെപ്തംബര്‍ 30 വരെയാണ് ലൈസന്‍സ് നീട്ടി നല്‍കിയത്.

കേരളം പോലുള്ള ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ബാറുകള്‍ മാറ്റി സ്ഥാപിക്കുക എളുപ്പമല്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ വാസ്‌നിക് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ദൂരപരിധി പാലിക്കാത്ത മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ജി. സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.