ന്യൂദല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗുല്‍ബര്‍ഗ് സൗസൈറ്റി കൂട്ടക്കൊലക്കേസിന്റെ വിചാരണ മാറ്റിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്. വിചാരണ നടത്തുന്ന ജസ്റ്റിസിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതി നടപടി.

അതേസമയം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രതിയായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് വിട്ട് കൊടുത്തതിനെതിരെ ബി ജെ പി എം എല്‍ എ കോടതിയില്‍ ഹരജി നല്‍കി.