ന്യൂദല്‍ഹി: അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ താക്കീതുമായി സുപ്രിംകോടതി. അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗതാഗത സെക്രട്ടറിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ അധ്യക്ഷനായ മൂന്നംഗ ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

Subscribe Us:

റിപ്പോര്‍ട്ട് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ 50,000 രൂപ പിഴയോ അല്ലെങ്കില്‍ 15 ദിവസത്തെ ജയില്‍ശിക്ഷ അനുഭവിക്കാനോ തയ്യാറാകേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഉത്തരവ് പാലിക്കാത്ത ഹരിയാനയ്ക്ക് 50,000 രൂപ കോടതി പിഴ ശിക്ഷ വിധിച്ചു. നമ്പര്‍ പ്ലേറ്റ് നടപ്പാക്കാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചത് വിലയിരുത്തി നടപടികളുമായി മുന്നോട്ടുപോകാനും കോടതി നിര്‍ദ്ദേശിച്ചു.