ന്യൂദല്‍ഹി: മാലേഗാവ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അറസ്റ്റു ചെയ്ത് 90 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന വാദവുമായിട്ടായിരുന്നു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍, പ്രഗ്യാ സിംഗിന്റെ വാദം ഗൗരവമര്‍ഹിക്കുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവില്‍ 2008 സെപ്റ്റംബര്‍ 29ന് ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് 2008 ഒക്‌ടോബറിലാണ് പ്രഗ്യാ സിംഗിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റു ചെയ്തത്.