Categories

മഅദനിക്ക് ജാമ്യമില്ലെന്ന് സുപ്രീംകോടതി

madhani

ന്യൂദല്‍ഹി: ബംഗലൂരു സ്‌ഫോടനക്കേസില്‍  പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് തല്‍ക്കാലം ജാമ്യമില്ലെന്ന് സുപ്രീംകോടതി. ആരോഗ്യനില സാധാരണ നിലയിലെത്തും വരെ ആശുപത്രിയില്‍ തുടരണമെന്നും കോടതി  ഉത്തരവിട്ടു.

വിദഗ്ധ ചികിത്സയ്ക്കായി മഅദനിയെ ബംഗലൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച കോടതി നിര്‍ദ്ദേശിച്ചിരുന്നു. അഡ്മിറ്റ് റിപ്പോര്‍ട്ട് തിങ്കാളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും ബി.എസ് ചൗഹാന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കാര്യമായ അസുഖങ്ങളില്ലെന്നും ജാമ്യം നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും കാണിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

കോടതിയുടെ സഹതാപത്തിനും ജാമ്യത്തിനും വേണ്ടി മഅദനി രോഗങ്ങള്‍ പെരുപ്പിച്ച് കാണിയ്ക്കുകയാണ്. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി നിര്‍ദേശിച്ചപ്പോള്‍ നാല് തവണയാണ് മഅദനി അത് നിരസിച്ചത്. മുന്‍ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിയ്ക്കണമെന്ന് ശഠിച്ചു. കഴിഞ്ഞ 15ന് മണിപ്പാല്‍ ആശുപത്രിയില്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. ഗുരുതരമായ അസുഖങ്ങളൊന്നും കണ്ടെത്തിയില്ല തുടങ്ങിയവയായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍.

Tagged with: