എഡിറ്റര്‍
എഡിറ്റര്‍
സുപ്രിം കോടതി ജുവൈനല്‍ ജസ്റ്റിസ് നിയമം പുന:പരിശോധിക്കുന്നു
എഡിറ്റര്‍
Monday 4th February 2013 5:26pm

ന്യൂദല്‍ഹി: ജുവൈനല്‍ ജസ്റ്റിസ് ആക്ട് സുപ്രിംകോടതി പുനര്‍പരിശോധിക്കുന്നു.നിലവില്‍ പതിനെട്ടു വയസ്സിനു താഴെയുള്ളവരെയാണ് ജുവൈനല്‍ ജസ്റ്റിസിന് കീഴില്‍ പരിഗണിക്കുന്നതെന്നും, ഇത് പതിനാറ് വയസ്സായി കുറയ്ക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Ads By Google

ദല്‍ഹി പീഢനകേസിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച  പൊതുതാല്‍പ്പര്യഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്  കോടതിയുടെ ഈ തീരുമാനം.

നിയമത്തിലെ കുട്ടികള്‍ എന്ന പ്രയോഗത്തിന്റെ നിര്‍വചനമാണ് പുനര്‍പരിശോധിക്കുക.ദല്‍ഹി പീഡനകേസില്‍ ഒരു പ്രതി പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു. പതിനേഴ് വയസുകാരനായ ഈ പ്രതിയുടെ വിചാരണ ജുവൈനല്‍കോടതിയിലേക്ക് മാറ്റിയിരുന്നു.

ജുവൈനല്‍ നിയമത്തിന്റെ ആനുകൂല്യം മുതലെടുത്ത് ക്രൂരനായ ഈ പ്രതി രക്ഷപ്പെടുന്നതില്‍ നിന്ന് ഒഴിവാക്കരുതെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജി ഏപ്രില്‍ 3 ന് വീണ്ടും കോടതി പരിഗണിക്കുക.ഇതു സംബന്ധിച്ച് മാര്‍ച്ച് 29 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Advertisement