ന്യൂദല്‍ഹി: റോഡ് കയ്യേറി നിര്‍മ്മിക്കുന്ന ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് കാരണമാണ് പൊളിച്ച് നീക്കല്‍ നടപടികള്‍ നീണ്ടതെന്ന കേരളത്തിന്റെ വാദത്തിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

കേരളത്തിന്റെ വാദത്തിനെതിരായി ചീഫ് സെക്രട്ടറി തിരഞ്ഞെടുപില്‍ മത്സരിച്ചിരുന്നോ എന്ന മറുചോദ്യമാണ് കോടതി ഉയര്‍ത്തിയത്. മൂന്നാഴ്ചക്കകം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി കേരളത്തിന് അന്ത്യശാസനം നല്‍കി. സത്വരമായ നടപടി കൈക്കൊണ്ട ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.