എഡിറ്റര്‍
എഡിറ്റര്‍
കോടതി വിധി മറികടക്കാന്‍ കേരളം നിരന്തരം ശ്രമിക്കുന്നു: സുപ്രീംകോടതി
എഡിറ്റര്‍
Friday 13th April 2012 1:02pm

ന്യൂദല്‍ഹി: പാതയോര പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കോടതി വിധികള്‍ മറികടക്കാന്‍ കേരളം നിരന്തരം നിയമം കൊണ്ടുവരുന്നതിനെ കോടതി കുറ്റപ്പപെടുത്തി.

നിയമം ലംഘിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന ഏകരാജ്യം ഇന്ത്യയാണ്. കേരളത്തിലാണ് ഈ പ്രവണത കൂടുതല്‍ കാണുന്നത്. നിയമങ്ങള്‍ കൊണ്ടു വരുന്ന കാര്യത്തില്‍ സംസ്ഥാന നിയമവകുപ്പ് അമിതാവേശമാണ് കാണിക്കുന്നതെന്നും ജസ്റ്റീസ് ഡി.കെ.ജെയ്ന്‍ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഈ നടപടി വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.

പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്തുന്ന ഹൈക്കോടതി നടത്തുന്നത് തടഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതി വിധി ശരിവെക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്.

പാതയോര പൊതുയോഗം നിരോധിച്ച ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം സൂചിപ്പിച്ചത്.

Advertisement