ന്യൂദല്‍ഹി: ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംസ്ഥാന സര്‍ക്കാരിന് ചോദ്യം ചെയ്യാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

മമതാ നിയമത്തിന് അതീതയാകുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് ആധാറിന്റെ ഭരണാഘടനാ സാധുതയെ വെല്ലുവിളിക്കുന്നതിനുപകരം തൊഴില്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഹര്‍ജിയില്‍ മാറ്റം വരുത്താന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Subscribe Us:

Also Read: മദ്രസയില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍: പരാതി നല്‍കുന്നതില്‍ നിന്നും രക്ഷിതാക്കളെ ചിലര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം


എല്ലാ ക്ഷേമപദ്ധതികളെയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയാണ് മമതാ ബാനര്‍ജി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഫോണ്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെയും മമതാ രംഗത്തെത്തിയിരുന്നു.

ഫോണ്‍ കണക്ഷന്‍ റദ്ദാക്കിയാലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമത പറഞ്ഞിരുന്നു. അതേസമയം ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.