Administrator
Administrator
നഴ്‌സുമാരുടേത് ഗുരുതരമായ സാമൂഹിക പ്രശ്‌നം: സുപ്രീംകോടതി
Administrator
Friday 9th December 2011 12:35pm

muringoor caseന്യൂദല്‍ഹി: നഴ്‌സിംഗ് മേഖലയില്‍ ബോണ്ട് സമ്പ്രദായം നിലനില്‍ക്കുന്നുണ്ടോയെന്ന്  കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി ആരാഞ്ഞു. ഈ സമ്പ്രദായം തടയാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ആറാഴ്ചക്കകം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ബോണ്ട് സമ്പ്രദായം ഗുരുതരമായ സാമൂഹിക പ്രശ്‌നമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ ഉള്‍പ്പെട്ട ബെഞ്ചാണ് പൊതുതാല്‍പര്യ ഹരജി പരിഗണിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഴ്‌സുമാര്‍ ബോണ്ട് സമ്പ്രദായത്തിനെതിരെയും മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ക്കുവേണ്ടിയും സമരം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൂപ്രീംകോടതിയുടെ ഈ സൂപ്രധാന നിരീക്ഷണം.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രാഥമിക ചുമതല സംസ്ഥാനങ്ങള്‍ക്കു നല്‍കി ഹൈക്കോടതികളെ മേല്‍നോട്ടത്തിന് വെയ്ക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നുണ്ട്.

Malayalam news

Advertisement