എഡിറ്റര്‍
എഡിറ്റര്‍
കുറ്റപത്രത്തില്‍ പേരില്ലെങ്കിലും വിചാരണ ചെയ്യാം: സുപ്രീം കോടതി
എഡിറ്റര്‍
Friday 10th January 2014 12:16pm

supreme-court-3

ന്യൂദല്‍ഹി: കുറ്റപത്രത്തില്‍ പേരില്ലെങ്കിലും തെളിവുണ്ടെങ്കില്‍ കീഴ്‌ക്കോടതികള്‍ക്ക് ആരെയും വിളിച്ചുവരുത്താനും, വിചാരണ ചെയ്യാനും അധികാരമുണ്ടെന്ന് സുപ്രീം കോടതി.

എഫ്.ഐ.ആറിലോ കുറ്റപത്രത്തിലോ പേരില്ലാ എന്നുള്ളത് വിചാരണ ഒഴിവാക്കാനുള്ള കാരണമല്ല. വിചാരണയ്ക്കായി കീഴ്‌ക്കോടതിലേക്കു വിളിച്ചു വരുത്താമെന്നും സുപ്രീം കോടതി പറഞ്ഞു.

എഫ്.ഐ.ആറിലും കുറ്റപത്രത്തിലും പേരില്ല എന്ന കാരണത്താല്‍ ഒരാള്‍ കുറ്റവിമുക്തനാകില്ല.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും മറ്റ് സമ്മര്‍ദ്ദങ്ങള്‍ കൊണ്ടും പലരും പ്രതിപട്ടികയില്‍ നിന്നും എഫ്.ഐ.ആറിലും നിന്നും ഒഴിവാക്കപ്പെടാറുണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍ കോടിക്ക് സംശയം തോന്നുന്ന ആരെയും വിളിച്ചുവരുത്താം.

വിചാരണ ഘട്ടത്തില്‍ തെളിവ് ബോധ്യപ്പെട്ടാല്‍ കീഴ്‌കോടതിക്ക് ആരെയും വിചാരണ ചെയ്യാന്‍ അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Advertisement