ന്യൂദല്‍ഹി: മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പൊതുപരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് സുപ്രീംകോടതി അനുമതി നല്‍കി.

പരീക്ഷയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ കോടതിയുടെ അനുമതിക്ക് കാത്തിരിക്കേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.