ന്യൂദല്‍ഹി: മുന്‍സിപ്പല്‍ പരിധിയിലെ മദ്യവില്‍പ്പന തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തത വരുത്തി സുപ്രീം കോടതി. ദേശീയ-സംസ്ഥാനപാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പനശാലകള്‍ പാടില്ലെന്ന ഉത്തരവ് മുനിസിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നേരത്തെ കോടതിയുടെ നിയന്ത്രണം മറികടക്കാന്‍ വേണ്ടി സംസഥാനസര്‍ക്കാര്‍ പാതകള്‍ ഡിനോട്ടിഫൈ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതിനു പിന്നാലയാണ് കോടതി ഉത്തരവും വന്നിരിക്കുന്നത്.


Also Read:‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍


റോഡപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് 2016 ഡിസംബര്‍ 15നാണ് ദേശീയപാതയോരത്തെ മദ്യവില്‍പ്പന തടഞ്ഞ് കോടതി ഉത്തരവിടുന്നത്.ഇതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ റോഡുകളുടെ പേര് മാറ്റിത്തുടങ്ങിയിരുന്നു.

പാതകള്‍ ഡിനോട്ടിഫൈ ചെയ്യുന്നതോടെ സംസ്ഥാനപാത പദവി റോഡുകള്‍ക്ക് നഷ്ടമാകും. മദ്യശാലകള്‍ തുറക്കാതിരുന്നതോടെ സര്‍ക്കാരിന് ദിനംപ്രതി മൂന്ന് കോടി രൂപയാണ് നഷ്ടം.