ന്യൂദല്‍ഹി: കള്ളപ്പണക്കേസില്‍ ഹസന്‍ അലി ഖാന് ജാമ്യം നല്‍കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റീസ് അല്‍തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി പരിഗണിച്ച് ജാമ്യം റദ്ദാക്കിയത്.

ജാമ്യം നല്‍കുന്നത് ഇയാള്‍ രാജ്യം വിട്ടുപോകാന്‍ ഇടയാക്കുമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

വിദേശ ബാങ്കുകളില്‍ ഇയാള്‍ക്ക് 93 മില്ല്യണ്‍ രൂപയുടെ കള്ളപ്പണം ഉള്ളതിന് ഗവണ്‍മെന്റിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 16ന് ഹസന്റെ ജാമ്യം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

പൂണെ സ്വദേശി ഹസന്‍ അലിഖാന് രണ്ട് വ്യാജ വിദേശ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെച്ചതിനും കേസ് നിലവിലുണ്ട്.