Categories

തലയെണ്ണല്‍: വിധിക്ക് സ്‌റ്റേ

nuringoor caseന്യൂദല്‍ഹി: എയ്ഡഡ് സ്‌ക്കൂളുകളില്‍ പോലീസിന് തലയെണ്ണല്‍ നടത്താമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കുട്ടികളുടെ വിരലടയാളം എടുക്കുന്നത് നടപ്പാക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. തലയെണ്ണലിലെ കൃത്രിമം തടയാന്‍ ലക്ഷ്യമിട്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ പോലിസ് നടത്തണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഓരോ സ്‌കൂളുകളില്‍ പോലീസ് കയറി പരിശോധന നടത്തണമെന്നും ഇതില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെടരുതെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായര്‍, കെ സുരേന്ദ്രമോഹന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

തളിക്കുളം എസ്.എന്‍.പി യു.പി സ്‌കൂള്‍ മാനേജ്‌മെന്റ് സമര്‍പ്പിച്ച അപ്പീലിലായിരുന്നു കോടതി ഉത്തരവ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.