എഡിറ്റര്‍
എഡിറ്റര്‍
ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്; അധികാരങ്ങള്‍ എടുത്തു മാറ്റി; സുപ്രീംകോടതിയുടെ നടപടി ചരിത്രത്തിലാദ്യമായി
എഡിറ്റര്‍
Wednesday 8th February 2017 3:38pm

ch-karnan


ഫെബ്രുവരി 13ന് കര്‍ണന്‍ കോടതിക്ക് മുമ്പാകെ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. തന്റെ പക്കലുള്ള കോടതി രേഖകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ക്ക് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.


ന്യൂദല്‍ഹി:  ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായി ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനെതിരെയാണ് സുപ്രീംകോടതിയുടെ നടപടി. കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങളും സുപ്രീംകോടതി എടുത്തു കളഞ്ഞിട്ടുണ്ട്.

വിരമിച്ചവരും പദവിയിലിരിക്കുന്നവരുമായ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് നടപടി.

ഫെബ്രുവരി 13ന് കര്‍ണന്‍ കോടതിക്ക് മുമ്പാകെ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. തന്റെ പക്കലുള്ള കോടതി രേഖകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ക്ക് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.


Read more: ലക്ഷ്മീ നായരേ..താങ്കളുടെ അവസ്ഥ പരിതാപകരമാണ്: പരിഹാസവുമായി ജോയ് മാത്യു


ജുഡീഷ്യറിയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കര്‍ണന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരത്തെ തുറന്ന കത്തെഴുതിയിരുന്നു. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയുമായി 20 ജഡ്ജിമാരുടെ പേരുകള്‍ കത്തിലുണ്ടായിരുന്നു. ജനുവരി 23നായിരുന്നു കത്തെഴുതിയത്.

ദളിതനായതിനാല്‍ ജുഡീഷ്യറിയില്‍ താന്‍ വിവേചനം നേരിടുന്നുവെന്നും നേരത്തെ ജസ്റ്റിസ് കര്‍ണ്ണന്‍ പറഞ്ഞിരുന്നു. ജാതിവിവേചനത്തെ കുറിച്ച് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

നേരത്തെ  മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരിക്കെ തന്നെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റികൊണ്ടുളള സുപ്രീംകോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയും. ഉത്തരവിനെ കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് വിശദീകരണം ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിരുന്നു.

നിലവിലെ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രമേയം പാസാക്കിയാല്‍ മാത്രമാണ് ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

Advertisement