Categories

കെ.ജി.ബിയുടെ സ്വത്ത്: എന്ത് നടപടിയെടുത്തെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

kg-balakrishnanദല്‍ഹി: മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട്. നാലാഴ്ചയ്ക്കകം ഇതിന് മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് അടുത്തമാസം 12ലേക്ക് മാറ്റി. ജസ്റ്റിസ് എച്ച്.എസ് കപാഡിയയുടെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കെ.ജി.ബിക്കെതിരെ മനോഹര്‍ ലാല്‍ ശര്‍മ്മയും കോമണ്‍ കോര്‍ട്ട് എന്ന സംഘടനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും  നല്‍കിയ ഹരജികള്‍ ഒരുമിച്ചാണ് സുപ്രീംകോടതി പരിഗണിച്ചത്. നേരത്തെ മനോഹര്‍ നല്‍കിയ ഹരജി പരിഗണിച്ചപ്പോള്‍ ഈ കേസില്‍ എന്ത് നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയുടെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ സീല്‍വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

കെ.ജി.ബിയെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

കെ.ജി.ബിയുടെ സ്വത്തുക്കളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളാണ് സ്വത്തുക്കള്‍ വാരിക്കൂട്ടിയതെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കി. കെ.ജി.ബിയുടെ മരുമകന്‍ ശ്രീനിജന്‍, സഹോദരന്‍ കെ.ജി ഭാസ്‌കരന്‍ എന്നിവര്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി  നടത്തിയ 30 ഭൂമി ഇടപാടുകളെ സംബന്ധിച്ച രേഖകളും ഹരജിക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു.

Malayalam News

Kerala News In English

One Response to “കെ.ജി.ബിയുടെ സ്വത്ത്: എന്ത് നടപടിയെടുത്തെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി”

  1. KP ANIL

    കട്ടതിന്റെ കണക്കു എടുക്കാന്‍ പോയാല്‍ ഇപ്പോള്‍ കട്ടുകൊണ്ടിരിക്കുന്ന കാര്യത്തില്‍ നിന്നും ശ്രദ്ധ തിരിയും അതുകൊണ്ട് ഭരണം കഴിഞ്ഞു സമയം കിട്ടിയാല്‍ കട്ടതിന്റെ കണക്കു എടുക്കാം അപ്പോള്‍ പിന്നെ എത്ര ലക്ഷം കോടി കട്ട് തിന്നു എന്നത് നോക്കിയാല്‍ മതിയല്ലോ !!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.