എഡിറ്റര്‍
എഡിറ്റര്‍
മഅദനിയുടെ ആരോഗ്യനില: ഒരാഴ്ച്ചക്കകം പരിശോധിക്കാന്‍ ആശുപത്രിയോട് സുപ്രീം കോടതി
എഡിറ്റര്‍
Wednesday 29th January 2014 2:48pm

madani1

ന്യൂദല്‍ഹി: ബംഗളുരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില പരിശോധിച്ച് ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി.

മണിപ്പാല്‍ ആശുപത്രിയോടാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആശുപത്രി നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആവശ്യമെങ്കില്‍ മഅദനിയെ ആശുപത്രിയിലേക്ക് മറ്റാമെന്നും സുപ്രീം കോടതി അറിയിച്ചു

ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന മഅദനിയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം, മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

ഗുരുതരമായ കുറ്റങ്ങളാണ് മഅദനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് കര്‍ണാടകയുടെ വാദം.

ഗൂഢാലോചന, പ്രേരണാകുറ്റം എന്നിവയാണ് മഅദനിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേരളം സുരക്ഷ നല്‍കുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു

മഅദനിക്ക് ജാമ്യം നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ നേരത്തേയും സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു. സര്‍ക്കാര്‍ തനിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് കാണിച്ച് മഅദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഇതിലാണ്് മഅദനിക്ക് ചികിത്സ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

Advertisement