എഡിറ്റര്‍
എഡിറ്റര്‍
ശ്രീ നാരായണ ഗുരു ദൈവമാണോയെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Thursday 1st November 2012 4:39pm

ന്യൂദല്‍ഹി: ആള്‍ ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ശ്രീനാരായണ ഗുരിവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ഉമേഷ് ചള്ളിയില്‍ എം.എല്‍.എക്കെതിരെയുള്ള ഹരജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

Ads By Google

വിശ്വാസികളുടെ താത്പര്യങ്ങളില്‍ കോടതി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഭരണ ഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു.

ആള്‍ ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അംഗീകരിക്കാനാവില്ലെന്നും ശ്രീ നാരായണ ഗുരു ദൈവമാണോയെന്നും സുപ്രീം കോടതി ചോദിച്ചു.

2001 ല്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എ ഉമേഷ് ചള്ളിയില്‍ ശ്രീ നാരായണ ഗുരുവിന്റെ പേരിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.

ഇതിനെ ചോദ്യം ചെയ്ത് ഹരജു സമര്‍പ്പിച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് ഉമേഷ് സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹരജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.

Advertisement