ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ ബാധ്യത ആര്‍ക്കാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി. ആണവനിലയത്തിന് അപകടമുണ്ടായാല്‍ ആരാണ് നഷ്ടപരിഹാരം നല്‍കുകയെന്നും ഉപകരണ വിതരണക്കാരെ ബാധ്യതയില്‍ നിന്നും ഒഴിവാക്കിയത് ഖജനാവിന് നഷ്ട്മുണ്ടാകില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.

Ads By Google

Subscribe Us:

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ആണവബാധ്യതാ നിയമത്തില്‍ നിന്ന് കൂടംകുളത്തെ ഒഴിവാക്കിയതെന്തിനാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആണവനിലയം പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നതെന്ന ഹരജി പരിഗണിക്കവേയാണ് കോടിതയുടെ ചോദ്യം.

1989 ലെ നിയമപ്രകാരമാണ് കൂടംകുളത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയതെന്നും 2010 ലെ ആണവബാധ്യതാ നിയമത്തില്‍ നിന്നും കൂടംകുളത്തെ ഒഴിവാക്കിയെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം അത്ര എളുപ്പമാവില്ലെന്നും കോടതി വ്യക്തമാക്കി.