Categories

കള്ളപ്പണം: സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

muringoor caseന്യൂദല്‍ഹി: വിദേശബാങ്കുകളിലെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സുപ്രീംകോടതി നിയോഗിച്ചു. ജസ്റ്റിസ് ജീവന്‍ റെഡ്ഡിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുള്ളത്. അന്വേഷണം മെല്ലെപ്പോകുന്നത് തൃപ്തികരമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

കള്ളപ്പണ നിക്ഷേപമുള്ള 26 ഇന്ത്യാക്കാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തണമോ എന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുക്കും. വിദേശ രാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധത്തെ ബാധിക്കുമെന്ന് കാട്ടി കേന്ദ്രസര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന് എല്‍.ജി.ടി ബാങ്ക് നല്‍കിയ ലിസ്റ്റിലാണ് ഇവരുടെ പേരുവിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്.

പ്രശസ്ത നിയമജ്ഞനും ബി.ജെ.പി നേതാവുമായ രാംജിത് മലാനി നല്‍കിയ ഹരജിയിലാണ് കോടതി തീരുമാനം. കള്ളപ്പണത്തിനെതിരെയുള്ള അന്വേഷണം കോടതിയുടെ നിയന്ത്രണത്തിലാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഹരജി നല്‍കിയത്.

കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ തണുപ്പന്‍ പ്രതികരണം സുപ്രീംകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.

One Response to “കള്ളപ്പണം: സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു”

  1. joemon jacob

    ‘കള്ള പണം ” നിക്ഷേപം ഉള്ളവരുടെ പേര് പ്രസിധപെടുതാണോ എന്നാ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഇത്ര വൈകണോ? എന്തായാലും “കള്ള പണം ” അല്ലെ ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.