Categories

Headlines

ജസ്റ്റിസ് ദിനകരനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടരാം

dinakaran-justiceന്യൂദല്‍ഹി: ജസ്റ്റിസ് പി.ഡി ദിനകരനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. അന്വേഷണ സമിതിയില്‍ നിന്ന് അഡ്വ.പി.പി റാവുവിനെ മാറ്റി പകരം ആളെ നിശ്ചയിക്കണമെന്നും കോടതി വ്യക്തമാക്കി.

പെരുമാറ്റദൂഷ്യത്തിനും സാമ്പത്തിക ക്രമക്കേടുകള്‍ക്കും തനിക്കെതിരെ നടക്കുന്ന കുറ്റവിചാരണാ നടപടികള്‍ ചോദ്യംചെയ്ത് ജസ്റ്റിസ് പി.ഡി. ദിനകരന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി. ആരോപണങ്ങള്‍ അന്വേഷിക്കുന്ന സമിതിയില്‍നിന്നു മുതിര്‍ന്ന അഭിഭാഷകന്‍ പി.പി. റാവുവിനെ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ മൂന്നംഗ സമിതിയുടെ ഉത്തരവിനെ ഹരജിയില്‍ ചോദ്യംചെയ്തിരുന്നു.

2012 മെയ് മാസത്തില്‍ വിരമിക്കുന്ന ജസ്റ്റിസ് ദിനകരന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ഉയര്‍ന്ന ആരോപണങ്ങളാണ് കുറ്റവിചാരണാനടപടിക്ക് ആധാരം. സിക്കിം ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് ദിനകരനെതിരെ 16 ആരോപണങ്ങളാണുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.