ന്യൂദല്‍ഹി: അഴിമതി അറിഞ്ഞിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് അതിനെതിരെ നടപടി എടുത്തില്ലെന്ന് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാറിനോടാണ് സുപ്രിംകോടതി ഇക്കാര്യം ആരാഞ്ഞത്. 2ജി സ്‌പെക്ട്രം ഇടപാടില്‍ തന്റെ പ്രവൃത്തികള്‍ വ്യക്തമാക്കിക്കൊണ്ട് എ.രാജ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കത്തിന്മേല്‍ നടപടി എടുത്തിരുന്നെങ്കില്‍ ഇത്രയും വലിയ അഴിമതി ഒഴിവാക്കാമായിരുന്നെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

അതേസമയം, സല്‍മാന്‍ ഖുര്‍ഷിദിന്റെ വിവാദ പ്രസ്താവന 2ജി സ്‌പെക്ട്രത്തെക്കുറിച്ചല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വിശദീകരണം നല്‍കി. വ്യവസായ പ്രമുഖരെ ഉള്‍പ്പെടുത്തുന്നതിനാലാണ് കേസില്‍ കാലതാമസം വരുന്നതെന്നായിരുന്നു നിയമ മന്ത്രി കൂടിയായ സല്‍മാന്‍ ഖുര്‍ഷിദിന്റെ വിവാദ പ്രസ്ഥാവന. ഈ പ്രസ്താവനയില്‍ സുപ്രിംകോടതി മുന്‍്പ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

Subscribe Us:

2007 നവംബര്‍ 3നാണ് പ്രധാനമന്ത്രി എ.രാജയ്ക്ക് കത്തയച്ചിരുന്നത്. എ.രാജയും മന്‍മോഹന്‍സിങും തമ്മില്‍ 2ജി സ്‌പെക്ട്രം സംബന്ധിച്ച് നടത്തിയ കത്തിടപാടുകളുടെ പൂര്‍ണ്ണരൂപം doolnews.com മുന്‍്പ് പുറത്തു വിട്ടിരുന്നു. ടെലികോം സെക്രട്ടറിയേയും നിയമ ധന മന്ത്രാലയങ്ങളേയും പ്രധാനമന്ത്രിയുടെ ഇടപെടലുകളേയും മറികടന്ന് ടുജി സ്‌പെക്ട്രം ലൈസന്‍സ് നല്‍കാന്‍ രാജ കാണിച്ച അമിതാവേശം തെളിയിക്കുന്ന രേഖകളാണ് രാജ പ്രധാനമന്ത്രിക്ക് എഴുതിയ ഈ കത്തുകള്‍. 2ജി അഴിമതിയില്‍ അറസ്റ്റിലായ കോര്‍പറേറ്റ് ഭീമന്‍മാരായ സഞ്ജയ് ചന്ദ്രയുടെയും വിനോദ് ഗോയങ്കെയുടെയും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. കേസ് നാളത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.

സ്പെക്ട്രം: രാജ-മന്‍മോഹന്‍ കത്തിടപാടുകള്‍ പുറത്ത്