എഡിറ്റര്‍
എഡിറ്റര്‍
പഴക്കട പോലെ മദ്യനിര്‍മാണ ശാല അനുവദിക്കരുത്: സുപ്രീം കോടതി
എഡിറ്റര്‍
Saturday 23rd February 2013 12:50am

ന്യൂദല്‍ഹി: പഴക്കടയ്ക്കും പലചരക്ക് കടയ്ക്കും ലൈസന്‍സ് അനുവദിക്കുന്നത് പോലെ മദ്യനിര്‍മാണ ശാല അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി.

Ads By Google

പാലക്കാട്ട് മദ്യ നിര്‍മാണ ശാല തുടങ്ങാന്‍ കണ്ടാത്ത് ഡിസ്റ്റിലറിക്ക് അനുമതി നല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനൈ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

മദ്യനിര്‍മാണം പോലുള്ള വ്യവസായത്തിന് അപേക്ഷ സ്വീകരിക്കുമ്പോള്‍ അതില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണമായ അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്നും മദ്യ വ്യവസായം തുടങ്ങാന്‍ പരസ്യം ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

1987 ല്‍ തങ്ങളോടൊപ്പം അപേക്ഷ നല്‍കിയ ബാംഗ്ലൂരിലേയും ചെന്നൈയിലേയും കമ്പനികള്‍ക്ക് മദ്യ നിര്‍മാണശാല സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിനാല്‍ തങ്ങള്‍ക്കും അനുമതി വേണമെന്നായിരുന്നു ഹരജിക്കാരുടെ വാദം.

തങ്ങള്‍ക്കനുകൂലമായ ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചോദ്യം ചെയ്താണ് ഹരജിക്കാര്‍ സുപ്രീം കോടതിയില്‍ ഈ വാദമുന്നയിച്ചത്.

എന്നാല്‍ വാദം സുപ്രീം കോടതി തള്ളി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യനിര്‍മാണവുമായി ബന്ധപ്പെട്ട് 52 അപേക്ഷകള്‍ 1998 ല്‍ ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്ന് മദ്യനിര്‍മാണ ശാലകള്‍ക്കുള്ള അപേക്ഷകള്‍ പ്രവഹിക്കുന്നതിനെതിരെ സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ മുന്നറിയിപ്പ് പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും ഇത് ചോദ്യം ചെയ്യാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Advertisement