എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനെതിരെ സുപ്രീംകോടതി
എഡിറ്റര്‍
Friday 21st September 2012 12:36am

ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തില്‍ സൂക്ഷിക്കുന്ന ഉപയോഗിച്ച ഇന്ധനത്തില്‍നിന്ന് അണുവികിരണം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുമോയെന്ന് സുപ്രീംകോടതി ആരാഞ്ഞു.

Ads By Google

പദ്ധതിയെക്കുറിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്ന് സോളിസിറ്റര്‍ ജനറല്‍ രോഹിങ്ടണ്‍ നരിമാനോട് കോടതി ചോദിച്ചു. ജനങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളുമാണ് കോടതി പരിശോധിക്കുന്നതെന്നും വ്യക്തമാക്കി.

ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച്.

1984ല്‍ ഭോപ്പാല്‍ വാതകദുരന്തം ഉണ്ടായി. പക്ഷേ, മാലിന്യത്തിന്റെ വിഷയം ഇപ്പോഴും സജീവമാണ്. അതെങ്ങനെ നേരിടും കോടതി സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചു.

സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഒരു പഠനവും നടത്താതെയാണ് നിലയം തുടങ്ങുന്നതെന്ന് ഹര്‍ജിക്കാരനായ ജി. സുന്ദര്‍ രാജന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. ഉപയോഗിച്ച ഇന്ധനം തിരിച്ച് റഷ്യയിലേക്ക് അയയ്ക്കുന്നതിനാണ് നേരത്തേ തീരുമാനിച്ചത്. ഇത് പിന്നീട് മാറ്റിയാണ് കൂടംകുളത്ത് തന്നെ സൂക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാല്‍, പരിസ്ഥിതി പഠനം നടന്നിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ കോടതിയെ അറിയിച്ചു. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍, ഇന്ധനം നിറയ്ക്കുന്നത് തടയാന്‍ കോടതി വിസമതിച്ചിരുന്നു.

Advertisement