എഡിറ്റര്‍
എഡിറ്റര്‍
മഹിജയുടെ നിരാഹാരം: ഡി.ജി.പിയോ മാറ്റിയോ ? സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീം കോടതി
എഡിറ്റര്‍
Monday 10th April 2017 1:38pm

ന്യൂദല്‍ഹി: മഹിജയുടെ നിരാഹാരം പരാമര്‍ശിച്ച് സര്‍ക്കാരിനെതിരെ പരിഹാസവുമായി സുപ്രീം കോടതി.

മഹിജ അഞ്ച് ദിവസമായി നിരാഹാരമിരിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ട് കണ്ടെന്നും ഈ സാഹചര്യത്തില്‍ ലോക്‌നാഥ് ബെഹ്‌റയെ മാറ്റിയോ എന്നുമായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് എം.ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ചോദ്യം.

ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരായ സെന്‍കുമാറിന്റെ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
സെന്‍കുമാറിന്റെ ഹരയില്‍ കോടതിയില്‍ വാദം തുടരുകയാണ്.

ടി.പി സെന്‍കുമാറിനെ പൊലീസ് മേധാവി സ ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി അപ്പീല്‍ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഇന്ന് വാദം കേള്‍ക്കുന്നത്.

ജിഷ കേസിലും പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലും വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ സെന്‍കുമാറിനെ മാറ്റിയത്.

സി.പി.ഐ.എം നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ സത്യസന്ധമായി അന്വേഷിച്ചതിനാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നാണ് സെന്‍കുമാറിന്റെ ആരോപണം.

Advertisement