എഡിറ്റര്‍
എഡിറ്റര്‍
മദ്യനയത്തിനെതിരെ സംസ്ഥാനസര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്
എഡിറ്റര്‍
Friday 18th January 2013 3:56pm

ന്യൂദല്‍ഹി: മദ്യനയം സംബന്ധിച്ച കോടതിയലക്ഷ്യ കേസില്‍ സംസ്ഥാന സര്‍ക്കാറിനു സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാനത്തെ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കാത്ത പശ്ചാത്തലത്തില്‍ പന്ത്രണ്ട് ബാര്‍ ഹോട്ടല്‍ ഉടമകളുടെ ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

Ads By Google

കൂടാതെ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു. സര്‍ക്കാറിന്റെ മദ്യനയം സുപ്രീം കോടതി ചോദ്യം ചെയ്ത സാഹചര്യത്തില്‍  സംസ്ഥാനത്ത് എകാംഗ കമ്മീഷനെ ഉടന്‍ നിയമിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു അറിയിച്ചു.

സംസ്ഥാനത്തെ ബാര്‍ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യം ഇനി മുതല്‍ കമ്മീഷന്‍ ആയിരിക്കും തീരുമാനിക്കുകയെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കൂടാതെ കൃത്യമായ മദ്യനയം രൂപികരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാനും  കമ്മറ്റിയുടെ തീരുമാനം വരുന്നതുവരെ പുതിയ ലൈസന്‍സ് കൊടുക്കേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ഇനിയും ഈ കാര്യത്തില്‍ പെട്ടെന്ന് ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ ടാക്‌സ് സെക്രട്ടറി, എക്‌സൈസ് കമ്മീഷണര്‍ എന്നിവരെ വിളിച്ചു വരുത്തി കടുത്ത തീരുമാനത്തിലേക്കു പോകുമെന്നും സുപ്രീംകോടതി സംസ്ഥാനസര്‍ക്കാറിനെ അറിയിച്ചു.

Advertisement