Categories

ഹോ­ക്കി ഇ­ന്ത്യ­ക്ക് ടീ­മി­നെ തി­ര­ഞ്ഞെ­ടുക്കാം: സു­പ്രീം­കോടതി

ന്യൂ­ദല്‍ഹി: കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സി­നു­ള്ള ഇ­ന്ത്യന്‍ ഹോ­ക്കി ടീ­മി­നെ തി­ര­ഞ്ഞെ­ടു­ക്കാന്‍ ഹോ­ക്കി ഇ­ന്ത്യ­ക്ക് അ­ധി­കാ­ര­മു­ണ്ടെ­ന്ന് സു­പ്രീം­കോട­തി വ്യ­ക്ത­മാക്കി. എ­ന്നാല്‍ കാ­യി­ക­വി­ഷ­യ­ങ്ങ­ളില്‍ ഇ­ട­പെ­ടേ­ണ്ടി വ­രുന്ന­ത് ദൗര്‍­ഭാ­ഗ്യ­ക­ര­മാ­ണെ­ന്നും സു­പ്രീം­കോട­തി നി­രീ­ക്ഷി­ച്ചു.

ജ­സ്­റ്റി­സു­മാരാ­യ ആര്‍ വി ര­വീ­ന്ദ്ര­ന്റേനും എ­ച്ച് എല്‍ ഗോ­ഖ­ലയും അ­ട­ങ്ങു­ന്ന ബ­ഞ്ചാ­ണ് ഇ­ന്ത്യന്‍ പു­രു­ഷ-വ­നി­താ ടീ­മി­നെ തി­ര­ഞ്ഞെ­ടു­ക്കാന്‍ ഹോ­ക്കി ഇ­ന്ത്യ­ക്ക് അ­ധി­കാ­രം നല്‍­കി­യത്. എ­ന്നാല്‍ ഹോ­ക്കി ഇ­ന്ത്യ­യെ അം­ഗീ­ക­രി­ക്കി­ല്ലെ­ന്ന് ഇ­ന്ത്യന്‍ ഹോ­ക്കി ഫെ­ഡ­റേ­ഷന്‍ നേര­ത്തെ വ്യ­ക്ത­മാ­ക്കി­യി­രുന്നു. അര്‍­ജന്റീ­ന­യില്‍ ന­ട­ക്കാ­നി­രി­ക്കു­ന്ന വ­നിതാ ലോ­കക­പ്പ് ഹോ­ക്കി പ­ര­മ്പ­ര­യ്­ക്ക് ടീ­മി­നെ തി­ര­ഞ്ഞെ­ടു­ക്കു­ന്നതും നേര­ത്തേ വി­വാ­ദ­ത്തി­ലാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.