ന്യൂദല്‍ഹി: മുന്‍വനം മന്ത്രി കെ പി വിശ്വനാഥനെതിരായ പരാമര്‍ശം സുപ്രീംകോടതി നീക്കി. 2005 ല്‍ വനംമന്ത്രിയായിരിക്കേ ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന് സുപ്രീംകോടതി പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് വിശ്വനാഥന്‍ രാജിവയ്ക്കുകയായിരുന്നു.

വിശ്വനാഥന്റെ വാദംകേള്‍ക്കാതെയാണ് ജസ്റ്റിസ് പത്മനാഭന്‍ നായര്‍ പരാമര്‍ശം നടത്തിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടിയയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.