Categories

റേ­ഷന്‍ വി­തരണം പ­രി­മി­ത­പ്പെ­ടുത്തണം: സു­പ്രീം­കോ­ടതി

ന്യൂ­ദല്‍ഹി: റേ­ഷന്‍ വി­തര­ണം പ­രി­മി­ത­പ്പെ­ടു­ത്ത­ണ­മെ­ന്ന് സു­പ്രീം­കോട­തി ഉ­ത്ത­രവ്. എ പി എല്‍ വി­ഭാ
ഗ­ത്തെ പൊ­തു­വി­ത­ര­ണ­സം­വി­ധാ­ന­ത്തില്‍ നിന്നും ഒ­ഴി­വാ­ക്ക­ണ­മെ­ന്നും സു­പ്രീം­കോട­തി നിര്‍­ദ്ദേ­ശിച്ചു. പൊ­തു­താല്‍പ്പ­ര്യ ഹര­ജി പ­രി­ഗ­ണി­ക്ക­വേ­യാ­ണ് സു­പ്രീം­കോടതി ദൂ­ര­വ്യാ­പ­ക­ഫ­ല­ങ്ങ­ളു­ണ്ടാ­ക്കാ­വു­ന്ന ഉ­ത്തര­വ് പു­റ­പ്പെ­ടു­വി­ച്ചി­രി­ക്കു­ന്ന­ത്.

രാ­ജ്യ­ത്തെ സ­മ്പ­ന്ന വി­ഭാ­ഗ­ങ്ങള്‍­ക്ക് ഭ­ക്ഷ്യ­സ­ബ്‌­സി­ഡി നല്‍­ക­രുത്. ര­ണ്ടു ല­ക്ഷം രൂ­പ­യ്­ക്കു­താ­ഴെ ശ­മ്പ­ള­മു­ള്ളവ­രെ മാത്രം പൊ­തു­വി­ത­ര­ണ­പ­ട്ടി­ക­യില്‍ ഉ­ള്‍­പ്പെ­ടു­ത്തി­യാല്‍ മ­തി­യെന്നും സു­പ്രീം­കോട­തി നിര്‍­ദ്ദേ­ശിച്ചു.

കേ­ന്ദ്ര­സര്‍­ക്കാ­റി­നേയും സു­പ്രീം­കോട­തി നി­ശി­ത­മാ­യി വി­മര്‍­ശി­ച്ചി­ട്ടു­ണ്ട്. രാ­ജ്യ­ത്തെ ദ­രി­ദ്രര്‍­ക്ക് മൂ­ന്നു രൂ­പ­യ്­ക്ക് 35 കിലോ ഭ­ക്ഷ്യ­ധാന്യം നല്‍­കാന്‍ ദേശീ­യ ഉ­പ­ദേ­ശ­ക സ­മി­തി അ­ട­ക്ക­മു­ള്ള­വ­യ്­ക്ക എന്തു­കൊ­ണ്ട് സാ­ധി­ച്ചില്ല എ­ന്നും സു­പ്രീം­കോട­തി ചോ­ദിച്ചു.

ഗു­ണ­ഭോ­ക്തൃ പ­ട്ടി­ക­യില്‍ വ­രു­ന്ന­വര്‍ അ­തി­നര്‍­ഹരാണോ എ­ന്ന് പരി­ശോ­ധി­ക്ക­ണ­ം. ബി പി എല്‍, അ­ന്ത്യോ­ദ­യ അ­ന്ന­യോ­ജ­ന എ­ന്നി­വ­യി­ലെ യ­ഥാര്‍­ത്ഥ ഗു­ണ­ഭോ­ക്താക്ക­ളെ ക­ണ്ടെ­ത്താ­നാ­യി പ്ര­ത്യേക സര്‍­വ്വേ ന­ട­ത്ത­ണ­മെന്നും സു­പ്രീം­കോട­തി ആ­വ­ശ്യ­പ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.