ന്യൂദല്‍ഹി: ഇന്ത്യയില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റി അയയ്ക്കാമെന്ന് സുപ്രീംകോടതി. വിദേശകമ്പനികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കിയുള്ള ഉത്തരവ് ഈ മാസം 13 ന് പുറപ്പെടുവിയ്ക്കും. സുപ്രീംകോടതി ചീഫ് ജെസ്റ്റിസ് എച്ച്.എസ് കബാഡിയയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഉത്തരവിറക്കിയത്
എന്‍ഡോസള്‍ഫാന്‍ ഇറക്കുമതി ചെയ്യാന്‍ ഏതെങ്കിലും രാജ്യം തയ്യാറാണെങ്കില്‍ അതില്‍ ആശങ്കപ്പെടേണ്ടെന്നും അത് അനുവദിക്കാമെന്നും കോടതി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ കയറ്റി അയയ്ക്കാന്‍ സാധിക്കുമെങ്കില്‍ അത് നടക്കട്ടെയെന്നും ബഞ്ച് പറഞ്ഞു.1100 ടണ്‍ കീടനാശിനി കയറ്റി അയയ്ക്കാന്‍ സുപ്രീം കോടതി സെപ്റ്റംബര്‍ 30 ന് ഉത്പാദകര്‍ക്ക് അനുവാദം നല്‍കിയിരുന്നു.
എന്‍ഡോസള്‍ഫാന്റെ ഉത്പാദനവും ഉപയോഗവും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മാരകകീടനാശിനി കയറ്റിയയക്കുന്നതിന് ഡി.വൈ.എഫ്.ഐ എതിരായിരുന്നു. എന്തടിസ്ഥാനത്തിലാണ് എതിര്‍പ്പുന്നയിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സംഘടനയോട് കോടതി ആവശ്യപ്പെട്ടു.

Subscribe Us: