Categories

നില്‍പ് സമരത്തിന് ദല്‍ഹിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം

nilp32

ന്യൂദല്‍ഹി: ഗോത്രമഹാ സഭയുടെ നേതൃത്വത്തില്‍ ആദിവാസികളുടെ നില്‍പ് സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രകടനം.

ആദിവാസികളുടെ ആവശ്യം ന്യായമാണ്. കാട് സംരക്ഷിക്കാനും ജൈവ സന്തുലിത നിലനിര്‍ത്താനും അവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. വനംമാഫിയകള്‍ക്ക് കോണ്‍ക്രീറ്റ് മാളികകള്‍ പണിയാനുള്ളതല്ല ആദിവാസികളുടെ ഭൂമി. ആദിവാസികളെ ജീവിക്കാന്‍ അനുവദിക്കുക- പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

ദല്‍ഹിയില്‍ വിവിധ മേഖലകളില്‍ പ്രവൃത്തിക്കുന്ന മലയാളിക്കൂട്ടമാണ് ധര്‍ണ സംഘടിപ്പിച്ചത്. കേരളഹൗസിനു മുമ്പില്‍ ശനിയാഴ്ച്ച വൈകീട്ട് നടന്ന പ്രകടനത്തില്‍ അംബേദ്ക്കര്‍ സര്‍വകലാശാല, ജെ.എന്‍.യു എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുത്തു. ജെ.എന്‍.യു അധ്യാപകന്‍ രാമകൃഷ്ണന്‍, ഹരിദാസ് ടി. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Tagged with: |