തിരുവനന്തപുരം: നെല്ലിന്റെ താങ്ങുവില ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി. താങ്ങുവില 13രൂപയില്‍ നിന്ന് 14രൂപയാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും വ്യത്യസ്ത വിലയ്ക്ക് പഞ്ചസാര വില്‍ക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.