തിരുവനന്തപുരം: സപ്ലൈകോ ക്രമക്കേടിനെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്ന് കെ.എം.മാണിയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ക്രമക്കേടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. അതേസമയം ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe Us:

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എതിരെ നല്‍കിയ ഹരജി പിന്‍വലിക്കണമെന്ന് മന്ത്രി സി.ദിവാകരന്‍ പരാതിക്കാരനായ യഹ്‌യയോട് ആവശ്യപ്പെട്ടതായി ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ടത്.

സിവില്‍ സപ്ലൈസ് കരാറില്‍ അഴിമതി നടന്നുവെന്നാണ് യഹ്‌യ പരാതിപ്പെട്ടത്. പരാതിപ്രകാരം വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളില്ലാത്തതിനെ തുടര്‍ന്ന് യഹ്‌യ കോടതിയെ സമീപിക്കുകയായിരുന്നു.