കൊച്ചി: സപ്ലൈക്കോ ടെന്‍ഡര്‍ ക്രമക്കേട് സംബന്ധിച്ചുള്ള വിജിലന്‍സ് കണ്ടെത്തലുകള്‍ അതീവ ഗൗരവമേറിയതാണെന്ന്  ഹൈക്കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നത് വ്യക്തമാക്കണമെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു.

വിജിലന്‍സ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വ.ജനറല്‍ കോടതിയെ ബോധിപ്പിച്ചു. നിയമസഭ നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെതിരേയുള്ള കൂടുതല്‍ നിരീക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും അഡ്വ.ജനറല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

Subscribe Us:

കേസ് 23ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.