തിരുവനന്തപുരം: സ്‌പ്ലൈക്കോയില്‍ നടന്ന അഴിമതിയെക്കുറിച്ച് കോടതിയില്‍ ഹരജി സമര്‍പ്പിച്ച യാഹിയക്കെതിരേ ഭക്ഷ്യമന്ത്രി സി ദിവാകരന്‍ പോലീസില്‍ പരാതി നല്‍കി. യാഹിയ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നാണ് ദിവാകരന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

സപ്ലൈക്കോയില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് കോഴിക്കോട് വലിയങ്ങാടിയില്‍ കച്ചവടക്കാരനായ യാഹിയ ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിനെ കോടതി വിമര്‍ശിച്ചിരുന്നു. അതിനിടെ യാഹിയ സി.ദിവാകരന്റെ വീട്ടില്‍പോയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ടിരുന്നു.

അതിനിടെ സപ്ലൈക്കോയിലെ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടാംദിവസവും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. അഴിമതിയെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നതിനെ കെ എം മാണി ചോദ്യംചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതിരോധാത്മകമായ നിലപാടായിരുന്നു ദിവാകരന്‍ എടുത്തത്.


C Divakaran tried to influence me:Yahiya
Uploaded by official-Indiavision. – News videos hot off the press.