തിരുവനന്തപ്പുരം: കേരളാ സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (സപ്ലൈക്കോ) പ്രത്യേക ക്രിസ്മസ്-പുതുവത്സര മേളകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. ഇന്ന് രാവിലെ 11ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍, ഗതാഗത മന്ത്രി വി.എസ് ശിവകുമാര്‍ എന്നിവരും പങ്കെടുക്കും.

സപ്ലൈക്കോയുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെട്രോ പീപ്പിള്‍സ് ബസാറുകള്‍, പീപ്പിള്‍സ് ബസാറുകള്‍ എന്നിവിടങ്ങളിലാണ് ക്രിസ്മസ്-പുതുവത്സര മേളകള്‍ ഉണ്ടാവുക. ഉപഭോക്താക്കള്‍ക്കായി പ്രത്യേക സമ്മാന പദ്ധതിക്കും രൂപം കൊടുത്തിട്ടുണ്ട്. 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 50 രൂപയുടെ ശബരി ഉത്പന്നങ്ങളാണ് സമ്മാനം.

Subscribe Us:

അവശ്യ സാധനങ്ങള്‍ക്ക് പുറമെ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള മറ്റു ഉത്പന്നങ്ങളും ബസാറുകളില്‍ ന്യായവിലയ്ക്ക് ലഭ്യമാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് സപൈ്‌ളകോ പുതിയ മെട്രോ പീപ്പിള്‍സ് ബസാറുകള്‍ ആരംഭിക്കുന്നത്.

Malayalam News
Kerala News in English