Categories

സപ്ലൈകോ അഴിമതി: യഹിയയെ പീഡിപ്പിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് കോടതി

കൊച്ചി: മന്ത്രിയ്‌ക്കെതിരെ പരാതി നല്‍കിയ യഹിയയെ പീഡിപ്പിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഹൈക്കോടതി. പരാതിക്കാരനായ യഹിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

സംഭവത്തെ കുറിച്ച് യഹിയ നല്‍കുന്ന വിശദീകരണം ഇങ്ങനെ
; ഡിസംബര്‍ പതിനാറാം തീയതി താനും സുഹൃത്ത് പ്രവീണും മന്ത്രി പറഞ്ഞതനുസരിച്ച് മന്ത്രിയുടെ വീട്ടിലേക്ക് പോയി. സപ്ലൈക്കോ മാര്‍ക്കറ്റിംഗ് മാനേജര്‍ വിധുകുമാറിനോട് പറഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മന്ത്രി തന്നോട് പറഞ്ഞു. അതിനുമുന്‍പ് പരാതി പിന്‍വലിക്കണമെന്നും മന്ത്രി തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ പരാതി വിന്‍വലിക്കാനാവില്ലെന്ന് മന്ത്രിയോട് താന്‍ വ്യക്തമാക്കി. ഇതൊടെ മന്ത്രിയുടെ ഭാവം മാറി. അങ്ങനെയെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തി. മന്ത്രിയുടെ സ്വരം മാറിയതോടെ താന്‍ വീട്ടില്‍ നിന്നും പുറത്തേക്കു പോയി.

സിവില്‍സപ്ലൈസ് കോര്‍പ്പറേഷന് എതിരെ നല്‍കിയ ഹരജി പിന്‍വലിക്കണമെന്ന് മന്ത്രി സി ദിവാകരന്‍ തന്നോട് ആവശ്യപ്പെട്ടതായി യഹിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ പതിനാറാം തീയതി എട്ട് മണിയോടെ മന്ത്രി തന്നെ വീട്ടിലേക്ക് വിളിച്ച് വരുത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു യഹിയയുടെ വാദം. എന്നാല്‍ ഈ വിവരം പുറത്തുവന്ന ശേഷം യഹിയ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി എന്നാരോപിച്ച് മന്ത്രി യഹിയയ്‌ക്കെതിരെ പരാതി നല്‍കി. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി യഹിയ കോടതിയെ സമീപിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

ഹാദിയയെ മയക്കി കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകന്റെ വെളിപ്പെടുത്തല്‍; അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ പക്കലുണ്ട്

കൊല്ലം: മതം മാറിയതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് പിതാവില്‍ നിന്നും ക്രൂരമര്‍ദ്ദനമേല്‍ക്കുന്നതായി വെളിപ്പെടുത്തല്‍. ഡോക്യുമെന്ററി സംവിധായകനായ ഗോപാല്‍ മേനോന്റതാണ് വെളിപ്പെടുത്തല്‍. ഹാദിയയെ മരുന്നുകള്‍ കുത്തിവെച്ച് മയക്കി കിടത്തിയിരിക്കുകയാണെന്നും ഗോപാല്‍ മേനോന്‍ പറയുന്നു.നാളെ പുറത്തിറക്കുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള