തിരുവനന്തപുരം: സപ്ലൈകോ അഴിമതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിലെ 22 വിതരണക്കാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സത്യവാങ്മൂലം . ഇവരുടെ കരാര്‍ തുക സര്‍ക്കാര്‍ തടഞ്ഞുവെക്കും. കോര്‍പ്പറേഷനുണ്ടായ നഷ്ടം വിതരണക്കാരില്‍ നിന്നും ഈടാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സപ്ലൈകോ ക്രമക്കേട് സംബന്ധിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. വിശദമായ വാദം കേള്‍ക്കുന്നതിന് ഹരജി ജനുവരി രണ്ടാം വാരത്തിലേക്ക് മാറ്രി.

സപ്ലൈകോയുടെ വിശദീകരണം

തേയിലയില്‍ ലോഹത്തകിടുകണ്ടെത്തിയ സംഭവത്തില്‍ വിശദീകരണം തേടി തേയില ബോര്‍ഡിനെ സമീപിക്കുമെന്ന് സപ്ലൈകോ. കൊച്ചിന്‍ ട്രീ ട്രൈഡ് അസോസിയേഷനില്‍ നിന്നും ലേലത്തിലാണ് തേയില വാങ്ങുന്നത്. ലോഹത്തകിടുകണ്ടെത്തിയ സംഭവത്തെ കുറിച്ച് ഇവരോട് ആരായുമെന്നും സപ്ലൈകോ കോടതിയെ അറിയിച്ചു. സപ്ലൈകോയുടെ ഗുണനിലവാര കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. കമ്മറ്റിയുടെ തീരുമാനം കോടതിയെ അറിയിക്കുകയായിരുന്നു.

മായം ചേര്‍ക്കല്‍ കണ്ടെത്തിയ ഉല്പന്നങ്ങള്‍ പിന്‍വലിക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മായം ചേര്‍ത്ത ഉല്പന്നങ്ങള്‍ കണ്ടെത്തിയാല്‍ ഉപഭോക്താവിന് മാറ്റി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യും. കൂടാതെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്ന എല്ലാകണ്ടെത്തലുകളും പൂര്‍ണമായി അംഗീകരിക്കാനാവില്ല. രണ്ട് ഉല്പനങ്ങളില്‍ മാത്രമാണ് മായം ചേര്‍ക്കല്‍ സ്ഥിതീകരിച്ചത്. ടെട്രാസിന്‍ കണ്ടെത്തിയത് ചെറുപയര്‍ പരിപ്പിലാണ്. സ്‌ക്കൂള്‍ കുട്ടികള്‍ക്കു നല്‍കുന്ന ചെറുപയറിലല്ലെന്നും സപ്ലൈക്കോ കോടതിയെ അറിയിച്ചു.