തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് പഞ്ചസാര വില കൂട്ടണമെന്ന ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം ന്യായമല്ലെന്ന് സഹകരണവകുപ്പ് മന്ത്രി ജി സുധാകരന്‍. നിര്‍ദേശത്തിനെതിരേ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

കിലോയ്ക്ക് 20 രൂപ നിരക്കില്‍ പഞ്ചസാര വില്‍ക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് തയ്യാറാണ്. വില കൂട്ടിവില്‍ക്കണമെന്ന ഭക്ഷ്യവകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവിന് പിന്നില്‍ ഏതെങ്കിലും സെക്രട്ടറിയാകാനാണ് സാധ്യതയെന്നും സുധാകരന്‍ വ്യക്തമാക്കി.

കണ്‍സ്യൂമര്‍ഫെഡിലൂടെ പഞ്ചസാര ഇത്തവണ വിലകുറച്ച് വില്‍ക്കേണ്ടെന്ന് ഭക്ഷ്യവകുപ്പ് ഉത്തരവിട്ടിരുന്നു. കിലോയ്ക്ക് 25 രൂപ നിരക്കില്‍ പഞ്ചസാര വില്‍ക്കണമെന്നാണ് ഭക്ഷ്യവകുപ്പ് ഉത്തരവിലൂടെ ആവശ്യപ്പെട്ടത്.