Administrator
Administrator
സൂപ്പര്‍ താരങ്ങള്‍ക്ക് 30 കോടിയുടെ അനധികൃത സ്വത്ത്
Administrator
Friday 12th August 2011 4:57pm
Friday 12th August 2011 4:57pm

mammuandmohanകൊച്ചി: സൂപ്പര്‍ താരങ്ങളായ മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളില്‍ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് പുറത്ത് വിട്ടു. 30 കോടിരൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചത്.

2.8 കോടി രൂപയുടെ സ്വര്‍ണവും പണവും താരങ്ങളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റിലും വിദേശത്തുമായാണ് താരങ്ങള്‍ അനധികൃത നിക്ഷേപം നടത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത പുരാവസ്തു ശേഖരത്തിന്റെയും പെയിന്റിംഗുകളുടെയും മൂല്യം നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി വിദഗ്ധരുടെ സഹായം തേടുമെന്നും ആദായനികുതിവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആറ് മാസമായി നടത്തിവന്ന നിരീക്ഷണങ്ങള്‍ക്കൊലൊടുവിലാണ് കഴിഞ്ഞ മാസം അവസാനത്തോടെ ഇരുതാരങ്ങളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയത്. അനധികൃത സ്വത്ത് തങ്ങള്‍ക്കുണ്ടെന്ന് താരങ്ങല്‍ സമ്മതിച്ചിട്ടൂണ്ട്.

ഇതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ആദായ നികുതി വകുപ്പ് അധികൃതരെ അറിയിച്ചാല്‍ കൃത്യമാണെങ്കില്‍ സ്വത്തിന് അനുസൃതമായ നികുതി അടച്ച് താരങ്ങള്‍ക്ക് രക്ഷപ്പെടാം. പിഴ അടക്കേണ്ടി വരില്ല. ഇതിനുള്ള നീക്കുപോക്ക് അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് വിവരം.